
നീലേശ്വരം :സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ നേതൃത്ത്വത്തിൽ കർഷകർക്ക് ‘
കൃഷി സംവർദ്ധൻ എന്ന വിഷയത്തിൽ ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ റീജിയണൽ മാനേജർ സൊനാലി സന്ദീപ് ഗവായ് അദ്ധ്യക്ഷയായി. മടിക്കൈ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ , ഫാർമർ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഓ. ധന്യ രാജേഷ്, സെൻട്രൽ വെയർഹൗസ് മടിക്കൈ മാനേജർ ദീപക് ബി വർമ്മ, എക്സിക്യൂട്ടീവ് പി.പി ദിജേഷ് എന്നിവർ സംസാരിച്ചു.
മടിക്കൈ കൃഷി ഓഫീസർ പ്രമോദ് കുമാർ, നബാർഡ് ബാങ്കിന്റെ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ കെ.എസ് ശാരോൻവാസ്, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ ടെക്‌നിക്കൽ വിഭാഗം മേധാവി വി.സി ജയശ്രീ, മാർക്കറ്റിംഗ് വിഭാഗം മേധാവി ജെ കെ സന്തോഷ് കുമാർ, കെ.വി.കെ ചീഫ് ടെക്നിക്കൽ ഓഫീസർ കെ മണികണ്ഠൻ, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ കെ.പി ചന്ദ്രൻ, എസ് ജയശേഖർ, കെ പൊന്നുസാമി, NERL എൻ.ഇ.ആർ. എൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മാധേശ്വരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
രണ്ടാം ദിനം കാസർകോട സി പി സി ആർ ഐ യിലേക്കും മടിക്കൈ വെയർഹൗസിലേക്കും പഠന യാത്ര നടത്തി. സമാപന ചടങ്ങിൽ സൊനാലി സന്ദീപ് ഗവായ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.