ജൽശക്തി അഭിയാൻ്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണസംവിധാനം നടത്തുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി കളക്ടറേറ്റിൽ നടന്ന ജലശക്തി അഭിയാൻയോഗത്തിനു ശേഷം ജലശക്തി കേന്ദ്ര ഉദ്ഘാടനം ചെയ്ത കേന്ദ്ര സംഘത്തിലെ നോയ്ഡ പ്രത്യേക സാമ്പത്തിക മേഖല വികസന കമ്മീഷണർ ബിപിൻ മേനോൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖറും ടീമും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കേന്ദ്ര പ്രതിനിധിയായ ശാസ്ത്രജ്ഞ കെ. അനീഷ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവരും ജൽശക്തികേന്ദ്ര ഉദ്ഘാടനത്തിൽ പങ്കെടുത്തു ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഭൂജല സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും നടത്തുന്ന പ്രവർത്തനങ്ങൾ ജലശക്തി അഭിയാൻ ജില്ലാ നോഡൽ ഓഫീസറായ ഭൂജല വകുപ്പ് ജില്ലാ ഓഫീസർ വിശദീകരിച്ചു.കേന്ദ്ര സംഘത്തോടൊപ്പം ജെ.എസ്.എ ജില്ലാ നോഡൽ ഓഫിസർ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫ്സർ ബി. അരുൺ ദാസ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ രതീഷ് ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസൽ, നബാർഡ് ഡി.ജി.എം ഷാരോൺ വാസ്, സി.ആർ.ഡി പ്രതിനിധി ഡോ. ശശികുമാർ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ എന്നിവർ യാഗത്തിൽ പങ്കെടുത്തു.