പള്ളിയിലെ സെമിത്തേരിയെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മാതാവിന് മർദ്ദനമേറ്റു. കനകപ്പള്ളി മഞ്ഞപള്ളി കുന്നിൽ നെൽസൻ്റെ ഭാര്യ എഎൽസമ്മ നെൽസൺ 50നാണ് പരിക്കേറ്റത്. കനകപ്പള്ളിയിലെ സനോജ് കിഷോർ എന്നിവർ ചേർന്നാണ് അക്രമിച്ചത് എന്ന് എൽസമ്മ പറയുന്നു ഇവർക്കെതിരെ പോലീസ് കേസെടുത്തു. കനകപ്പള്ളി സെൻറ് മാർട്ടിൻ ഡി ഫോറസ് ദേവാലയത്തിലെ സെമിത്തേരിയെ ചൊല്ലിയായിരുന്നു തർക്കം.