കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും കാരണവൻമാർക്കും കുരുന്നുകൾക്കും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം.കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പാലായി തേജസ്വിനി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണമാണ് ശ്രദ്ധേയമായത്.പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രക്കാവിലും പാലായി എ എൽ പി സ്കൂളിലുമാണ് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചത്.ഗ്രന്ഥാലയം വയോജനവേദി അംഗങ്ങളും വിദ്യാർഥികളും ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ അധ്യക്ഷനായി. റിട്ട. എ ഇ ഒ യും ജൈവകർഷകനുമായ പി വി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ് പി വേണുഗോപാലൻ, പ്രഥമാധ്യാപകൻ കെ വി രാജീവൻ, എം വി രാജീവൻ, ടി വി രാമകൃഷ്ണൻ, കെ സന്തോഷ് കുമാർ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു.