
കാസര്‍കോട് : ആത്മീയതയുടെ മഹനീയ സന്ദേശം വിളിച്ചോതി സി.സി.എന്‍ ന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഓഡിറ്റോറിയം ബിഗ് മാളില്‍ നടന്ന പരിപാടി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതം പറഞ്ഞു. ഉസ്താദ് മുഹമ്മദ് ഇര്‍ഷാദ് അസ്ഹരി,സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം കെ. സജീവ് കുമാര്‍ കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എ.വി. ശശികുമാര്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ് .സി കുഞ്ഞാമദ്, മാര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആഷിഫ്, സിനിമാ താര അഡ്വക്കറ്റ് ഷുക്കൂര്‍, മന്‍സൂര്‍ ഹോസ്പിറ്റല്‍ എംഡി സി. ഷംസുദ്ധീന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന്‍, ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവല്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍,സിനിമാ താരം രാജേഷ് അഴീക്കോടന്‍, മാധ്യമ പ്രവര്‍ത്തകരായ ഇ വി ജയകൃഷ്ണന്‍,ഹരി, ബഷീര്‍ ആറങ്ങാടി, പ്രവീണ്‍, ബാബു കോട്ടപ്പാറ,എന്നിവര്‍ സംസാരിച്ചു. വിശുദ്ധ റമദാന്‍ മാസത്തെ ഭക്തിയോടും ഐക്യത്തോടും കൂടി അടയാളപ്പെടുത്തിയാണ് സി.സി.എന്നിന്റെ ആഭിമുഖ്യത്തില്‍,ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ വിരുന്നില്‍, ഒത്തുകൂടിയപ്പോള്‍ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും ഉത്തമ മാതൃകയായി സംഗമം മാറി. ഇഫ്താര്‍ സംഗമത്തിന് മുന്നോടിയായി സി.സി.എന്‍ ന്റെ വ്യവസായ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായുള്ള’കൊളീഗ്‌സ് സോളാര്‍ സൊല്യൂഷന്റെ ഉദ്ഘാടനവും നടന്നു. സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സിഒഎ സംസ്ഥാന പ്രസിഡണ്ട് രാജ്‌മോഹന്‍ മാമ്പ്ര ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ആന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമ സിനോ ജോസഫില്‍ നിന്നും ആദ്യ ബുക്കിംഗിനുള്ള ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് സിഡ്‌കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍ ആദ്യ വില്പ്പന നടത്തി. സിനോ ജോസഫിനുള്ള ഇന്‍ഡക്ഷന്‍ കുക്കറും ഇതേ വേദിയില്‍ വെച്ച് തന്നെ കൈമാറി.
കേരളാവിഷന്‍ എംഡി പ്രജേഷ് അച്ചാണ്ടി പ്രൊമോഷണല്‍ വീഡിയോ പ്രകാശനം ചെയ്തു. കെസിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്, ജെംസ് സോളാര്‍ കാസര്‍കോട്
ബ്രാഞ്ച് മാനേജര്‍ കെ.വി ഷിനില്‍, സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍, സംസ്ഥാന സമിതി അംഗങ്ങളായ എം.ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ പാക്കം, കെ.സജീവ് കുമാര്‍, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എ.വി ശശികുമാര്‍, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രകാശന്‍, കാസര്‍കോട് മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി ബൈജുരാജ് എന്നിവര്‍ സംസാരിച്ചു. സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍ നന്ദിയും പറഞ്ഞു.