പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.