The Times of North

Breaking News!

Category: Local

Local
മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നവംബര്‍ ആറിന്

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നവംബര്‍ ആറിന്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറിന് രാവിലെ 10ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എന്‍.എച്ച്എം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0467-209466.

Local
വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷൻ

വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷൻ

കാസർകോട്:നിയമാനുസരണം ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ പറഞ്ഞു കാസർകോട് കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . സിറ്റിംഗിൽ11 അപ്പീലുകൾ പരിഗണിച്ച് കമ്മീഷൻ തീർപ്പാക്കി.

Local
പടന്നക്കാട് കാർഷിക കോളേജിൽ മലയാള ദിനാഘോഷം നടന്നു

പടന്നക്കാട് കാർഷിക കോളേജിൽ മലയാള ദിനാഘോഷം നടന്നു

മലയാളം ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജിൽ മലയാള ദിനാഘോഷം നടന്നു. കോളേജ് ഡീൻ ഡോ.ടി സജിതാ റാണിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജ്, മലയാള വിഭാഗം മേധാവി ഡോ.ധന്യ കീപ്പേരി ഉദ്ഘാടനം ചെയ്തു. ഡോ.കെ. എം ശ്രീകുമാർ, ഡോ. പി നിധീഷ്,

Local
വെടിക്കെട്ട് അപകടം, വ്യാജ പ്രചരണം

വെടിക്കെട്ട് അപകടം, വ്യാജ പ്രചരണം

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടയിൽ ഉണ്ടായ അപകടത്തിൽ മരണം സംഭവിച്ചു എന്ന വാർത്ത വ്യാജമാണെന്ന് റവന്യൂ അധികൃതരും ആശുപത്രി അധികൃതരും അറിയിച്ചു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വർ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് .

Local
വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്

യുവതിയായ വീട്ടമ്മക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിക്കുകയും മാനഹാനി ഉണ്ടാക്കും വിധം അശ്ലീലം പ്രയോഗം നടത്തുകയും ചെയ്ത അയൽവാസിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ബിരിക്കുളത്തെ പി ലക്ഷ്മിക്കുട്ടിയുടെ പരാതിയിൽ ബിരിക്കുളം പാലാതടംതട്ടിലെ സാജനെതിരെയാണ് പോലീസ് കേസെടുത്തത്

Local
ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി

ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി

ചീമേനി:ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന പുഴമണൽ ചീമേനി എസ് ഐ പി വി രാമചന്ദ്രനും സംഘവും പിടികൂടി. ചെമ്പ്രകാനം- വേങ്ങപ്പാറ റോഡ് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് കെഎൽ 55 - 38 27 നമ്പർ ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന പുഴമണൽ പിടികൂടിയത് പോലീസിനെ കണ്ട് ലോറി നിർത്തിയ ഡ്രൈവർ ഓടി

Local
എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്

എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്

കാസർകോട്: ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപികയും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവുമായ സച്ചിത റൈക്കെതിരെ വീണ്ടും കേസ്. എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്ന നെട്ടണിക കിഡ്നി കാറിലെ ലീലാവതിയുടെ പരാതിയിലാണ് സച്ചിത റൈക്കെതിരെ ആദൂർ പോലീസ് കേസ്

Local
നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ അമിതവേഗത്തിൽ വന്ന കാറിടിച്ച് പരിക്കേൽപ്പിച്ചു. കുറ്റിക്കോൽ പാത്തിക്കാൽ വണ്ണാപുരക്കൽ കെ വി രാമന്റെ മകൻ കെ വി ജയകുമാർ 39 , കുറ്റിക്കോൽ ചേനോക്ക് അടുക്കം ഹൗസിൽ കുഞ്ഞിന്റെ മകൻ ടി സി അഭിലാഷ് 39 എന്നിവർക്കാണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്.

Local
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

നീലേശ്വരം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നീലേശ്വരം നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി അധ്യക്ഷത വഹിച്ചു. ഹരിത ടൂറിസം

Local
അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

  മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരിക്കെ മാതാവ് മരണപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും. ചായ്യോം ഇടിചൂടിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് സുലോചനയുടെ ഇളയ മകൻ സുനീഷ് വീട്ടിനകത്ത് വെച്ച്

error: Content is protected !!
n73