ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു
അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബേക്കൽ തൃക്കണ്ണാട് അമ്പലത്തിനു മുൻവശം ഉണ്ടായ അപകടത്തിൽ കാറ്റാടി കൊളവയിലെ സുഭാഷിനാണ് പരിക്കേറ്റത്. സുഭാഷ് സഞ്ചരിച്ച കെഎൽ 60 വി 710 നമ്പർ ഓട്ടോറിക്ഷയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്.