The Times of North

Category: Local

Local
പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

നീലേശ്വരം: പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിലെ കളിയാട്ട മഹോത്സവം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകീട്ട് ആറുമണിക്ക് ദീപാരാധന. ഏഴുമണിക്ക് തെയ്യം തിടങ്ങൾ എട്ടുമണിക്ക് ഭഗവതിയുടെ തോറ്റം, 8:30ന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 9 മണിക്ക് മധുരംകൈ ശ്രീ ശങ്കരനാരായണ ക്ഷേത്രം മാതൃസമിതിയുടെ വനിത കൈകൊട്ടിക്കളി.

Local
മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

കാഞ്ഞങ്ങാട് :പൊതു പ്രവർത്തകനും കേരള ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ മാണിക്കോത്തെ മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. ഡോ. എച്ച് ആർ റഹ്മാൻ ചെയർമാനും പരംജീത് സിംഗ് സെക്രട്ടറിയുമായ ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് ആണ് ഹസ്സൻ

Local
കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ സിഗ്നൽ നൽകാതെ റോഡിലേക്ക് എടുത്തപ്പോൾ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. പനത്തടി ചാമുണ്ഡിക്കുന്നിലെ വെട്ടത്ത് ഹൗസിൽ ഷിന്റോ തോമസ്( 28 )ഭാര്യ ശ്രീക്കുട്ടി (22 )എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുറ്റിക്കോൽ- ബോവിക്കാനം സംസ്ഥാന പാതയിൽ ബേത്തൂർ പാറയിൽ വെച്ചാണ് അപകടം ഉണ്ടായത് പരിക്കേറ്റ ഇരുവരെയും

Local
വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

ചീമേനി: വയോധികയെ ഇടിച്ചിട്ട് പരിക്കേൽപ്പിച്ച ബൈക്ക് നിർത്താതെ പോയി. തിമിരി നാലിലാംകണ്ടം പുതിയപുരയിൽ കണ്ണൻ കുഞ്ഞിയുടെ ഭാര്യ പി പി തമ്പായി (62 )യെയാണ് കഴിഞ്ഞ ദിവസം ചെമ്പ്രകാനം തിമിരി സർവീസ് സഹകരണ ബാങ്കിന് മുൻവശം റോഡരികിൽ നിൽക്കുമ്പോൾ ചീമേനി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിർത്താതെ

Local
കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

ഡിസംബർ 22 മുതൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു പള്ളിക്കരയിൽ സ്ഥാപിച്ച അഖിലേന്ത്യ സെവൻസ് കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

Local
തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

പരപ്പ:തേങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കറ്റ് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പ തോടൻ ചാലിലെ രവി (46) ക്കാണ് പരിക്കേറ്റത് യന്ത്ര സഹായത്തോടെ തെങ്ങിൽ കയറിയ രവി നനവുള്ള ഉണങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടയിൽ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയെ കണ്ണൂരിലെ സ്വകാര്യ

Local
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പോക്സ് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് (26 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 2022 മുതല്‍ ഇയാൾ സ്‌കൂള്‍

Local
കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

ക്ഷേത്രത്തിനു സമീപം കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. കാങ്കോൽ കുഞ്ഞു വീട്ടിൽ പ്രമോദ് (34 )എടാട്ടുമ്മൽ ചൂരിക്കാടൻ ഹൗസിൽ , സി ഗംഗാധരൻ( 57), വെള്ളൂർ എൻ എം ഹൗസിൽ അബൂബക്കർ( 35)

Local
കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി

കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി

നീലേശ്വരം: മഹാത്മജിയുടെ സ്വപ്നമായ സഹകരണ മേഖലയെ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ സംഘടിപ്പിക്കാൻ കേളപ്പജി ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ശാരീരികമായി നേരിട്ട കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസമാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ടി.വി കോരൻ സ്മാരക സമിതിയുടെ നേതൃത്വത്തിലുള്ള അവാർഡ് ഡോ: കെ.ഇബ്രാഹിം

Local
ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം

ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം

നീലേശ്വരം: വടക്കേ മലബാറിലെ പ്രശസ്തമായ പള്ളിക്കര പാലരെ കീഴിൽ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം. തെയ്യംകെട്ട് കാണാനെത്തുന്ന പതിനായിരങ്ങൾക്ക് അന്നദാനത്തിനുള്ള അരി നൽകിയത് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കര മുഹയുദ്ദീൻ ജമാഅത്ത് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച്

error: Content is protected !!
n73