9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്
9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ 16 വർഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസർകോട് തളങ്കരയിലെ ടി എ അബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു