The Times of North

Category: Local

Local
പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് തകർത്തു

പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് തകർത്തു

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിന് നേരെ അക്രമം. പതാക കീറി കളയുകയും എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും ഓഫീസിനകത്തെ കസേരകളുള്‍പ്പെടെയുള്ളവ അടിച്ചു തകര്‍ക്കുകയും ചെയ്തു. സിപിഎംതാമരകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരമാണ് വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികള്‍ തകർത്തത്. സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പതാകകൾ കീറി

Local
യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കടം കൊടുത്ത പണം തിരികെ ചോദിച്ച യുവതിയെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊന്നക്കാട് തെങ്കയം കറുകയില്‍ ഹൗസില്‍ ബിന്ദുഷാജി(41)യെയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ദീപു എന്ന പ്രശാന്തിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം വൈകുന്നേരം കൊന്നക്കാട്

Local
ശില്പയെ അനുമോദിച്ചു

ശില്പയെ അനുമോദിച്ചു

നീറ്റ് എം ഡി എസ് പരീക്ഷയിൽ ദേശീയതലത്തിൽ 137 റാങ്ക് നേടിയ ശില്പ ശശിധരന് നീലേശ്വരം ഇരുപത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്നേഹോപഹാരം നൽകി . വാർഡ് കൗൺസിലർ കെ.വി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ.കെ.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു .ബാങ്ക് ഡയറക്ടർ

Local
ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസേന ഏപ്രിൽ 20-ന് നീലേശ്വരത്ത് എത്തും

ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസേന ഏപ്രിൽ 20-ന് നീലേശ്വരത്ത് എത്തും

നീലേശ്വരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലന സേവനത്തിനായി കേന്ദ്ര സേന ഏപ്രിൽ 20 ന് നീലേശ്വരത്ത് എത്തും. കേന്ദ്ര സേനക്കായി കോട്ടപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാസർകോട് സ്പെഷ്യൽ മൊബൈൽ സക്വാഡ് ഡിവൈഎസ്പി എം കൃഷ്ണൻ, ഇൻസ്പെക്ടർ മധുസൂദനൻ, നീലേശ്വരം ഇൻസ്പെക്ടർ

Local
മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കടുമേനി പഴയ എസ് ബി ഐ കെട്ടിടത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ കടുമേനി പട്ടേങ്ങാനം ഉള്ളറ വീട്ടിൽ കണ്ണന്റെ മകൻ ഒ. കെ ഷൈജു (34), കടുമേനിയിലെ എംസി പ്രജു (35) എന്നിവർക്കാണ് പരിക്കേറ്റത്.

Local
മടായി പള്ളിയിൽ മോഷണം

മടായി പള്ളിയിൽ മോഷണം

മാടായി പള്ളിയിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. പള്ളിയുടെ അകത്ത് കടന്ന് മഖാമിന് അകത്തു കടന്ന മോഷ്ടാവ് മൂന്ന് ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തു. പള്ളിക്കുള്ളിലെ ഒരു ഭണ്ഡാരത്തിൽ നിന്നാണ് പണം കവർന്നത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Local
സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

സ്കൂട്ടറിനു നേരെ കുട്ടികൾ പടക്കം എറിഞ്ഞു പൊട്ടിച്ചത് ചോദിച്ച യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട്സൗത്ത് പട്ടക്കാൽ ഹൗസിൽ മുഹമ്മദ് റഫീക്കിന്റെ മകൻ സി.പി അബൂബക്കർ സിദ്ദിഖ് (34)നെയാണ് അലുമിനിയം പാത്രം കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പുഞ്ചാവിലെ റിഫായിക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

Local
നീലേശ്വരം പോലീസിന്റെ സ്പെഷ്യൽ റെയ്‌ഡിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 10 പേർ അറസ്റ്റിൽ

നീലേശ്വരം പോലീസിന്റെ സ്പെഷ്യൽ റെയ്‌ഡിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 10 പേർ അറസ്റ്റിൽ

നീലേശ്വരം:ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം നീലേശ്വരം പൊലിസ് നടത്തിയ റെയ്‌ഡിൽ പിടികിട്ടാ പുള്ളികളടക്കമുള്ള 10 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ കെ. വി ഉമേശൻ, സബ് ഇൻസ്പെക്ടർമാരായ അശോക് കുമാർ , സി. ജെ ബെന്നി എന്നിവരടങ്ങിയ സംഘമാണ് നിരവധി

Local
വീട് നിർമ്മിക്കാൻ ഫണ്ട് കൈമാറി

വീട് നിർമ്മിക്കാൻ ഫണ്ട് കൈമാറി

നീലേശ്വരം എൻ ആർ ഡി സിയും ഹോപ്പ് ചാരിറ്റബൾ ട്രസ്റ്റും കിഴക്കൻ കൊഴുവലിലെ ഇ പി പ്രേമലതക്ക് നിർമിച്ച് നൽകുന്ന വീടിന്റെ ആദ്യ ഗഡു ധനസഹായം കൈമാറി. പ്രേമലതയുടെ കുടുംബവും, കിഴക്കൻ കൊഴുവലിലെ വിവിധ റെസിഡൻസ് അസോസിയേഷനുകളും ചേർന്ന് സ്വരൂപിക്കുന്ന 2 ലക്ഷം രൂപയുടെ ആദ്യ ഗഡു വാർഡ്

Local
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു കലവറ നിറച്ചു

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു കലവറ നിറച്ചു

ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍ 17 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതി, കുണ്ടില്‍ ഫ്രണ്ട്‌സ് തെക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പച്ചക്കറികള്‍, ധാന്യങ്ങല്‍, നാളികേരം തുടങ്ങി ഭക്ഷണമൊരുക്കാനുള്ള കലവറ ദ്രവ്യങ്ങളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി.

error: Content is protected !!
n73