കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്
കാലിക്കടവ്: കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെയും മകനെയും വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ അധ്യാപികയായ പി വി നവ്യശ്രീയെ ഭീഷണിപ്പെടുത്തിയ ഭർത്താവ് റിജേഷിനെതിരെയാണ് പോലീസ് കേസ് എടുത്തത്.