സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവിനെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ പെരുമ്പയിലെ സുമയ്യ മൻസിലിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ സാബിറി (38) നെയാണ് ഇളമ്പച്ചി കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.