അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കനെ അമ്പലത്തറ എസ് ഐ കെ.ലതീഷും സംഘവും പിടികൂടി. തായന്നൂർ എണ്ണപ്പാറയിലെ കാഞ്ഞിരക്കുന്നേൽ കെ.സി സണ്ണി (53)യെ യാണ് കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയിലെ പഴയ ഏഴാംമൈലിൽ വെച്ച് പിടികൂടിയത്.