അനധികൃത വിൽപ്പനക്ക് കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ പിടികൂടി കേസെടുത്തു. വെള്ളരിക്കുണ്ട് എകെജി നഗറിൽ കരിപ്പാടക്കം ഹൗസിൽ കെ കെ രാജേഷ് 36 നെയാണ് അളവിൽ കൂടുതൽ മദ്യവുമായി വെള്ളരിക്കുണ്ട് ബസ്റ്റാന്റിന് സമീപത്തു നിന്നും പിടികൂടിയത്.