The Times of North

Breaking News!

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം

Category: Local

Local
പാലായിൽ കെ സ്റ്റോർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി പി ലത ഉദ്ഘാടനം ചെയ്തു

പാലായിൽ കെ സ്റ്റോർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി പി ലത ഉദ്ഘാടനം ചെയ്തു

  നീലേശ്വരം നഗരസഭയിലെ പാലായിയിലെ നൂറ്റി പതിനഞ്ചാം നമ്പർ പൊതുവിതരണ കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച കെ സ്റ്റോർ നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി. പി ലത ഉദ്ഘാടനംചെയ്തു. എം മധു അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ കൗൺസിലർമാരായ . സി.സി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ എന്നിവർ സംസാരിച്ചു.

Local
ഗവ: വനിത ഐ ടി ഐ : ഒഴുവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു.

ഗവ: വനിത ഐ ടി ഐ : ഒഴുവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു.

  കരിന്തളം: ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ: വനിത ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലെ ഒഴുവുള്ള ഏതാനും സീറ്റുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. ഡെസ്ക് ടോപ്പ് പബ്ലിഷ് ങ്ങ് ഓപ്പറേറ്റർ (ഒരു വർഷം), ഫാഷൻ ഡിസൈനിംഗ് ആൻഡ് ടെക്നോളജി (ഒരു വർഷം) എന്നീ വിഭാഗത്തിലാണ്

Local
ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

സി.പിഎം പേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്ത മത്തു നടന്ന ബഹുജന കൂട്ടായ്മ ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മയിൽ പി.പി. ലത അധ്യക്ഷം വഹിച്ചു. സി.പിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി രവീന്ദ്രൻ, ടി.വി.

Local
ജില്ലാ പോലീസ് മേധാവിക്ക് സ്റ്റുഡൻസ് പോലീസ് ക്യാഡറ്റുകൾ യാത്രയയപ്പ് നൽകി

ജില്ലാ പോലീസ് മേധാവിക്ക് സ്റ്റുഡൻസ് പോലീസ് ക്യാഡറ്റുകൾ യാത്രയയപ്പ് നൽകി

കാസർകോട് ജില്ലയിൽ നിന്നും പോലീസ്' ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളായി ട്രാൻസ്ഫർ ആയി പോകുന്ന ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക്‌ ജില്ലയിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും യാത്രയയപ്പ് നൽകി. പരവനടുക്കം ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീനിയർ കേഡറ്റുകൾ ജില്ലാ പോലീസ് ആസ്ഥാനത്തെത്തി ഗാർഡ്

Local
പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

നീലേശ്വരം : പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ കാര്യങ്കോട് ഭാഗത്ത്ചെറുവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൻ എൽ O1 എ ജി 2083 കാര്യേജ് ട്രക്കിൽ പിന്നാലെ മരം കയറ്റിയ കെ എ 41 എ 6892 ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആളപായം ഇല്ല.

Local
മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

കുണ്ടംകുഴി:ബേഡകം സാഹിത്യ വേദി മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു. കുണ്ടംകുഴിയിൽ നടന്ന പരിപാടി നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി വരദ് രാജ് മുഖ്യാതിഥിയായി .154 വേദികൾ പിന്നിട്ട മരണമൊഴിയുടെ നായകൻ മധു ബേഡകത്തെ കൂട്ടായ്മ

Local
തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും

തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും

നീലേശ്വരം:സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ച തോട്ടം - തൈക്കടപ്പുറം റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തൈക്കടപ്പുറം റോഡിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത്. സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്.

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക്‌ സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത്

Local
കോസ്മോ സെവൻസ് വയനാട് ഫണ്ടിലേക്ക് കാൽ ലക്ഷം രൂപ നൽകി

കോസ്മോ സെവൻസ് വയനാട് ഫണ്ടിലേക്ക് കാൽ ലക്ഷം രൂപ നൽകി

പള്ളിക്കര കോസ്മോസ് സെവൻസ് 3 ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി നടന്ന സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വെച്ച് വയനാടിൻ്റെ അതിജീവനത്തിനായ് കാൽ ലക്ഷം രൂപ സംഭാവന നൽകി സെവൻസ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സാമ്പത്തികസമാഹരണത്തിലേക്കാണ് കോസ്മോസ് സെവൻസ് 25000 രൂപനൽകിയത്. നീലേശ്വരം നഗരസഭാ ചെയർപേഴ്സൻ

Local
കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

നീലേശ്വരം : വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന്‌ വേണ്ടെന്നു വച്ച്‌ ഇതിനായി നീക്കിവച്ച തുക വയനാട്‌ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ചികിത്സാവിദഗ്‌ധന്‍ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ

error: Content is protected !!
n73