The Times of North

Breaking News!

Category: Local

Local
ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

14 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ കാപ്പാ നിയമ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. നീലേശ്വരം തെരുവത്തെ വിഷ്ണു (26 ) വിനെയാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും എസ്.ഐ. മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്.കാസർകോട് ജില്ലയിൽ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവോടുകൂടി നാടുകടത്തിയ

Local
കെ വി അപ്പ സ്മാരക പുരസ്കാരം അമ്പലത്തറ കുഞ്ഞികൃഷ്ണന്

കെ വി അപ്പ സ്മാരക പുരസ്കാരം അമ്പലത്തറ കുഞ്ഞികൃഷ്ണന്

അമ്പലത്തറ: പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹ്യ സേവകനും ഗാന്ധിയനുമായിരുന്ന മീങ്ങോത്ത് കാപ്പി വളപ്പിൽ അപ്പയുടെ സ്മരണാർത്ഥം കേശവ്ജി സ്മാരക പൊതുജന വായനശാല ഏർപെടുത്തിയ രണ്ടാമത് കെ വി അപ്പ സ്മാരക പുരസ്കാരം സാമൂഹ്യപ്രവർത്തകനും എൻഡോസൾഫാൻ വിരുദ്ധ പോരാളിയുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് നൽകും.എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയും പരിസ്ഥിതി, സാമൂഹ്യ

Local
എന്‍എസ്‌എസ്‌ കരയോഗവും വനിതാസമാജവും അനുമോദന സമ്മേളനം സംഘടിപ്പിച്ചു

എന്‍എസ്‌എസ്‌ കരയോഗവും വനിതാസമാജവും അനുമോദന സമ്മേളനം സംഘടിപ്പിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ അനുമോദന സമ്മേളനം നടത്തി. വിശിഷ്ട സേവനത്തിന്‌ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ നേടിയ പി.ആര്‍.ശ്രീനാഥ്‌ പള്ളിയത്ത്‌. വക്കീല്‍ ഗുമസ്‌തനില്‍ നന്നു സ്വപ്രയത്‌നത്താല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌ത ഗംഗാധരന്‍ പള്ളിയത്ത്‌ എന്നിവര്‍ക്കാണ്‌ അനുമോദനമൊരുക്കിയത്‌. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അനുമോദന സമ്മേളനം ഉദ്‌ഘാടനം

Local
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 1.80 ലക്ഷം രൂപ തട്ടി: യുവതിയുടെ പരാതിയിൽ കേസ്

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 1.80 ലക്ഷം രൂപ തട്ടി: യുവതിയുടെ പരാതിയിൽ കേസ്

പയ്യന്നൂർ: ഓൺലൈൻ ബിസിനസിൽ ലാഭ വിഹിതം നൽകാമെന്ന് പ്രലോഭിപ്പിച്ച് നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യയിൽ നിന്നും 1,80,932 രൂപ തട്ടിയ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥൻ്റെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയുടെ പരാതിയിലാണ് മിന്ത്ര ഓൺലൈൻ കമ്പനിക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 28, 29

Local
തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷതവഹിച്ചു. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു

Local
മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

വിൽപ്പനക്കായി വാങ്ങിയ മത്സ്യത്തിന്റെ കൊടുക്കാനുള്ള ബാക്കി തുക ആവശ്യപ്പെട്ട് മത്സ്യ വില്പനക്കാരിയെ വഴിയിൽ വച്ച് അപമാനിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മടിവയൽ ചെമ്മാടൻ ഹൗസിൽ സി ഷീബ (43)യുടെ പരാതിയിൽ പിലിക്കോട്ടെ പ്രകാശൻ, മുത്തലീബ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മടക്കര ഹാർബറില്‍ വെച്ചാണത്രെ

Local
ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

തേജസ്വിനി പുഴയിൽ നിന്നും അനധികൃതമായി ടെമ്പോ വാനിൽ പുഴ മണൽ കടത്തിയ ഡ്രൈവർ അറസ്റ്റിൽ.ചായ്യോത്ത് നരിമാളം കാരിമൂലയിലെ സുബിനെ (28 )ആണ് നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കിണാവൂരിൽ വെച്ചാണ് കെ.എൽ12 എ. 9671 നമ്പർ

Local
യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

കാസർക്കോട്: യുവതിയെ ഭർതൃ വീട്ടിലും ദുബായിയിലും വെച്ചും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കളും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള ബപ്പായി തൊട്ടി എസ്.കെ അബ്ദുള്ള കോബൗണ്ടിലെ ഹിദായത്തുള്ള ഖാന്റെ മകൾ ഫസീല ബാനു(26) വിന്റെ പരാതിയിൽ ഭർത്താവ് കർണ്ണാടക സൂറത്ത് കല്ലിലെ അബ്ദുൾ അഷറഫ് മുഹമ്മദ്

Local
ഉപ്പിലിക്കൈ  സ്കൂൾ മൈതാനത്തിനായി സർക്കാർ ഭൂമി വിട്ടു നൽകണം

ഉപ്പിലിക്കൈ സ്കൂൾ മൈതാനത്തിനായി സർക്കാർ ഭൂമി വിട്ടു നൽകണം

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ സർക്കാർ ഭൂമി സ്കൂൾ മൈതാനത്തിനായി വിട്ടു നല്‍കണമെന്നു പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു. വാഴുന്നോറടിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!
n73