ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി
സുധീഷ്പുങ്ങംചാൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ മലയോര താലൂക്ക് ആസ്ഥാനത്തിൻ്റെ കൺവെട്ടത്ത് എല്ലാനിയമങ്ങളും ലംഘിച്ച് അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നു. വെള്ളരിക്കുണ്ട് ടൗണിലാണ് കഴിഞ്ഞമൂന്ന് മാസമായി അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതുകാരണം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ക്കും ജീവനക്കാർക്കും. അവിടെ എത്തുന്നവർക്കും ഓട്ടോ റിക്ഷാ ടാക്സി തൊഴിലാളികൾക്കും