പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡിവൈഎസ്പി. ഓഫിസിൽ എത്തി ജോയൽ കീഴടങ്ങുകയായിരുന്നു. കേസിൽ ഇന്നലെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കേസിൽ 18 ൽ അധികം പേർ പ്രതികൾ ആകുമെന്നാണ് വിവരം