The Times of North

Breaking News!

മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.   ★  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ    ★  പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ    ★  തെയ്യങ്ങളെ തെരുവിൽ പ്രദർശന വസ്തു ആക്കുന്നതിന് എതിരെ സമുദായ സംഘടനകൾ ഒറ്റകെട്ടായി രംഗത്ത് ഇറങ്ങണം : തിയ്യ മഹാസഭാ    ★  ജില്ലാ സ്‌കൂൾ കലോത്സവം: ഹൊസ്‌ദുർഗും ബേക്കലും ഒപ്പത്തിനൊപ്പം   ★  എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല - ഇ.പി.ജയരാജൻ   ★  നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു   ★  സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു    ★  സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം   ★  എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും 

Category: Kerala

Kerala
ഐടി പാർക്കിൽ മദ്യം ഈ വർഷം; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കിൽ മദ്യം ഈ വർഷം; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ

Kerala
കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിർമ്മാണത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

Kerala
കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ  ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

  ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ സംസ്ഥാന ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിട്ടുണ്ട്.ഇത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചു വിടുന്നുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് ഉണ്ട്.

Kerala
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ഈ വർഷത്തെ ട്രോളിംഗ് നിരോധനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ്

Kerala
കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്റെ കാസര്‍കോട് ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Kerala
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 22) അതിതീവ്രമായ മഴയ്ക്കും, മെയ്‌ 22 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ

Kerala
മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. 2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി

Kerala
എൽദോസ് കുന്നപ്പള്ളി എംഎൽഎ യുവതിയെ പലവട്ടം ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രം

എൽദോസ് കുന്നപ്പള്ളി എംഎൽഎ യുവതിയെ പലവട്ടം ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രം

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Kerala
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

സീസണിലെ ആദ്യ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിൾനാട് ആന്ധ്രാ തീരത്തിനു അകലെയായി രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം മെയ്‌ 24 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ☔തുടർന്നും ഇതേ ദിശയിൽ സഞ്ചാരം തുടർന്നു

Kerala
ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ് എസ് സീന ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ്-36), ചിങ്ങോലി ഏഴാം വാർഡിൽ കലേഷ്

error: Content is protected !!
n73