വധശ്രമ കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
കരുനാഗപ്പള്ളിയിൽ വധശ്രമ കേസിലെ പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്കിനു സമീപം, പടനായർകുളങ്ങര വടക്ക്, കാട്ടിശ്ശേരി കിഴക്കതിൽ സന്തോഷിനെ(42) യാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടി കൊന്നത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം.