എടനീർമഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഗ്ലാസ് കുത്തി പൊട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. നവംബർ മൂന്നിന് ഉച്ചയ്ക്ക് 12.45ന് ബാവിക്കര റോഡ് ജംഗ്ഷനിൽ വച്ചാണ് രണ്ടുപേർ ചേർന്ന് മഠാധിപതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തുകയും കാറിന്റെ പിൻഭാഗത്തെ വലതുവശത്തുള്ള ഗ്ലാസ് കുത്തിപ്പൊളിക്കുകയും ചെയ്തത്. കാർ ഡ്രൈവർ മധൂർ മാനസ ഹൗസിൽ കെ സതീശന്റെ പരാതിയിലാണ് ആദൂർ പോലീസ് കേസെടുത്തത്. എടനീർമഠാധിപതിക്ക് നേരെ ഉണ്ടായ അക്രമത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു