കാഞ്ഞങ്ങാട്:ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന കൊളവയൽ സ്വദേശി സി വി മഹേശന്റെ (42) പരാതിയിൽ കാഞ്ഞങ്ങാട് കല്ലഞ്ചിറ തുഷാര ഹൗസിൽ എച്ച്.ജി പ്രതീഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ദുബായ് ഷോപ്പിംഗ് കോംപ്ലക്സിൽ പേപ്പർ ബാഗ് ഇക്കോ ഫ്രണ്ട്ലി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രതീഷ് 2തവണയായി പന്ത്രണ്ടര ലക്ഷം രൂപ വാങ്ങുകയും പിന്നീട് ലാഭവിഹിതമോ മുടക്കു മുതലോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.