
ഉദുമ :വീടു നിർമ്മിക്കാൻ കരാറെടുത്ത് പണം കൈപ്പറ്റി വഞ്ചിച്ചതായി കേസ് കാസർകോട് കല്ലക്കട്ട മുട്ടത്തൊടി പയോട്ട് ഹൗസിൽ കെ. കെ അസീമുവിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ബേക്കൽ ഹോട്ടൽ വളപ്പിൽ മാധവനിവാസിൽ കെ ചന്ദ്രൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. പനയാൽ മുതിയക്കാൽ കോട്ടപ്പാറയിൽചന്ദ്രൻറെ 5 സെൻറ് ഭൂമിയിൽ 1100 സ്ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപയ്ക്ക് വീട് നിർമ്മിച്ച നൽകാമെന്ന് അസീമു കരാർ എടുക്കുകയായിരുന്നു. 2023 മെയ് 3 മുതൽ പലതവണകളിലായി അസീമു ചന്ദ്രനിൽ നിന്നും നാലര ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ തറ നിർമ്മിച്ച് കട്ടിള വച്ചതല്ലാതെ തുടർ പ്രവർത്തി ചെയ്യാതെ വഞ്ചിച്ചു എന്നാണ് പരാതി.