ഭർതൃമതിയായ യുവതിയുടെ ഫോട്ടോക്കൊപ്പം മറ്റൊരു യുവാവിന്റെ ഫോട്ടോ മോർഫ് ചെയ്തു മോശമായ രീതിയിൽ ചിത്രീകരിച്ച് വാട്സാപ്പിൽ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പഴയ കടപ്പുറത്തെ 36കാരിയുടെ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തത്. വീട്ടിൽ നിന്നും യുവാവിനെയും യുവതിയെയും പിടികൂടി എന്ന രീതിയിൽ ഭർത്താവിന്റെ മൊബൈൽ ഫോണിൽ കൂടിയാണ് വ്യാപകമായി പ്രചരിപ്പിച്ചതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്ത ഹോസ്ദുർഗ് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Tags: CASE morph photo