
നീലേശ്വരം:വീട്ടാവശ്യത്തിനും പമ്പ് ഹൗസിലേക്കും വൈദ്യുതി മോഷ്ടിച്ചതിന് വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. അടൂർ മൈനാടിയിലെ ഇബ്രാഹിമിനെതിരെയാണ് ഇലക്ട്രിസിറ്റി ചെർക്കള സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തത്.വൈദ്യുതി ലൈനിൽ നിന്നും ഗ്രൂപ്പിലൂടെ വൈദ്യുതി മോഷ്ടിക്കുകയായിരുന്നു 2023 ഏപ്രിൽ മാസത്തിലും ഇയാൾക്കെതിരെ വൈദ്യുതി മോഷ്ടിച്ചതിന് വൈദ്യുതി വകുപ്പ് പിഴയിടക്കിയിരുന്നു.