
സുഹൃത്തായ യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ജയകൃഷ്ണൻ എന്ന അപ്പുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.സംഭവത്തിനുശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ തിരികെ കൊണ്ടുവന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.