കാഞ്ഞങ്ങാട്: തീവണ്ടി തട്ടി മരിച്ച ആളിന്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടയുകയും പോലീസിന് ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ദീപക്, സജിത്ത് എന്നിവർക്കെതിരെയാണ്ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് കല്ലം ചിറയിൽ തീവണ്ടി തട്ടി മരിച്ച കൊവ്വൽ പള്ളിയിലെ സുനിൽ കുമാറിൻ്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നതാണ് ഇവർ തടസ്സപ്പെടുത്തിയത്. ഞങ്ങൾ അറിയാതെ മൃതദേഹം മാറ്റാൻ പറ്റില്ലെന്നും പറഞ്ഞ് ട്രാക്കിൽ കയറി പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി അസഭ്യം പറഞ്ഞെന്നുമാണ് കേസ്.