ബേഡകം: ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പടക്കം പൊട്ടിച്ച മൂന്നുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ആദൂർ പാണ്ടി കണ്ടെത്തെ വെള്ളുങ്ങന്‍റെ മകൻ മധുസൂദനനും (48) കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയുമാണ് ആദൂർ എസ് ഐ സി.റൂമേഷ് കേസ് എടുത്തത്. കുണ്ടുംകുഴി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ പൊതുജന ജീവന് ഭീഷണി ഉണ്ടാക്കും വിധം അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു എന്നതിനാണ് കേസെടുത്തത്. ഇന്നലെ സന്ധ്യക്ക് 6 55 മുളിയാർ പാണ്ടിക്കണ്ടം റോഡിൽ പാലത്തിനു സമീപം വെച്ചാണ് ഇവർ പടക്കം പൊട്ടിച്ചത്