
കാലിക്കടവ് :ബില്ലടക്കാത്തതിനെത്തുടർന്ന് റൈസിമില്ലിന്റെ ഫ്യൂസ് ഊരാൻപോയ കെഎസ്ഇബി ജീവനക്കാരനെ തടഞ്ഞുനിർത്തി അടിച്ചുപരിക്കൽപ്പിച്ച മില്ല് ജീവനക്കാരനെതിരെ ചന്തേര പോലീസ് കേസെടുത്തു. കെഎസ്ഇബി പിലിക്കോട് സെക്ഷനിലെ ജീവനക്കാരൻ തൃക്കരിപ്പൂർ പരുത്തിച്ചാലിലെ പി വി രാജനെ ( 53) മർദ്ദിച്ച പടന്ന ഗണേഷ് മുക്കിലെ ബദരിയ റൈസ്മില്ലിലെ ജീവനക്കാരനെ എതിരെയാണ് പോലീസ് കേസെടുത്തത്.