വീട്ടുകാർ ഭാര്യക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ വടക്കുംമ്പാട്ടെ പഴയ പുരയിൽ മുഹമ്മദ് സാക്കിറിന്റെ മകൾ പി പി സഫ (21)യുടെ പരാതിയിലാണ് ബദിയടുക്ക ആർത്തി പള്ളത്തെ ഡോ.മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹസീമിനെ ( 28 )നെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് 30നാണ് ഇവരുടെ വിവാഹം നടന്നത് . വിവാഹ സമയത്ത് സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം മുഹമ്മദ് അസീം തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്നാണ് സഫയുടെ പരാതി.