കാസർകോട്: സുഹൃത്തിനെ കാണാൻ പോയ ഭാര്യയെ ബസ്സിൽ കയറി മുഖത്തടിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗർ ഹിദായത്ത് നഗറിലെ ചെന്നകോട് ഹൗസിൽ സിഎസ് അശ്വന്ത് കുമാറിനെ(34)തിരെയാണ് കാസകോട് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. ബസ്സിൽ ഇരിക്കുകയായിരുന്ന ഭാര്യ സുനിതകുമാരിയെ( 36) അശ്വന്ത് കുമാർ ബസ്സിനകത്ത് കയറി മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.