നീലേശ്വരം: കുടുംബശ്രീയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബസ്റ്റോപ്പിന് സമീപം വെച്ച് കഴുത്തിനു പിടിച്ച് മർദ്ദിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പാലത്തടത്തെ രവിയുടെ മകൾ പി സജിത (38)യെ ആക്രമിച്ച ഭർത്താവ് പെരിയങ്ങാനം തട്ടിലെ സുഭാഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തു. 2009 ഡിസംബർ 13നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം പലപ്പോഴും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ മർദ്ദിക്കുമായിരുന്നുവെന്ന് സജിത പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.