കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസെടുത്തു. മടിക്കൈ അമ്പലത്തുകര ഏച്ചിക്കാനത്തെ രേഷ്മ എസ് കൃഷ്ണന്റെ(34) പരാതിയിലാണ് ഭർത്താവ് കോഴിക്കോട് ആന്തൂർ കോടല്ലൂരിലെ തുണ്ടിയിൽ ഹൗസിൽ ടി കെ അനുരാജ് (39), മാതാവ് ടി രാധ (65), സഹോദരിമാരായ ജിജിമോൾ (36 ),ടി കെ ഷിജി എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.2017 ഓഗസ്റ്റ് ഏഴിനാണ് ഇവരുടെ വിവാഹം നടന്നത് ഭർതൃ വീട്ടിലും ഭർത്താവ് ജോലി ചെയ്യുന്ന ബാംഗ്ലൂരിലും അമ്പലത്തുകരയിലെ സ്വന്തം വീട്ടിൽ വച്ച് ഭർത്താവും മാതാവും സഹോദരിമാരും ചേർന്ന് പീഡിപ്പിച്ചു എന്നാണ് രേഷ്മയുടെ പരാതി.