അഞ്ചുമാസം മുമ്പ് വിവാഹിതയായ നവ വധുവിനെ കൂടുതൽ സ്ത്രീധനമായി സ്വർണവും പണവും ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു.
കാസർഗോഡ് വിദ്യാനഗർ മുട്ടത്തൊടി എസ് പി നഗറിലെ ഫരീദാ മൻസിലിൽ ഷംസുദ്ദീന്റെ മകൾ ഫാത്തിമത്ത് റിസ( 19) യുടെ പരാതിയിലാണ് ഭർത്താവ് എൻ എ അലി അസ്കർ( 29), ബന്ധുക്കളായ ഷാഹിദ( 47) അനസ് ( 26) എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ 23നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷമാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇവർ റിസയെ പീഡിപ്പിച്ചത്.