നീലേശ്വരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൾ മുബഷിറ(25)യുടെ പരാതിയിൽ
നീലേശ്വരം പള്ളിക്കര മുദ്ര കോവിൽ ഹൗസിൽ എം കെ സമീർ (34), പിതാവ് ടി ഇബ്രാഹിം (60) മാതാവ് എം ആർ കുഞ്ഞാമി (50) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത് 2019 ഏപ്രിൽ ഏഴിനാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം മൂന്നുപേരും ചേർന്ന് കൂടുതൽ സ്ത്രീധനമായി സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി.