
കാഞ്ഞങ്ങാട്:വ്യാജ രേഖയും ഒപ്പും ഉണ്ടാക്കി ടിപ്പർ ലോറി മറിച്ചുവിറ്റു എന്ന പരാതിയിൽ വെള്ളരിക്കുണ്ട് ജോയിൻറ് ആർടിഒ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു ചെങ്കള എളയിലെ മൊയ്തീൻ ഹാജിയുടെ മകൻ അബ്ദുൽസത്താറി (49) ൻ്റെ പരാതിയിലാണ് ദാമോദരൻ, ജയേഷ്, മൈലാട്ടിയിലെ ദുസൻ മോട്ടോഴ്സ്, കാഞ്ഞങ്ങാട്ടെ ചോൽമണ്ഡലം ഫിനാൻസ് വെള്ളരിക്കുണ്ട് ജോ. ആർടിഒ എന്നിവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തത്.കഴിഞ്ഞ ജൂൺ ഏഴിന് അബ്ദുൽ സത്താർ ദുസൻ മോട്ടേഴ്സ് എക്സ്ചേഞ്ചി നായ കൊണ്ടുവച്ച കെ എൽ 14 0 5 8 9 നമ്പർ ലോറി വ്യാജ രേഖയുണ്ടാക്കി വെള്ളരിക്കുണ്ട് ജോ.ആർടിഒ ഓഫീസിൽ വച്ച് ഒന്നാംപ്രതി ദാമോദരന് മറിച്ചുവിറ്റു എന്നാണ് കേസ്.