
നീലേശ്വരം: അപകടം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷന്കളിലായി അഞ്ചു രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുന്നുംകൈ പഴയ പാട്ടില്ലാത്ത് അലിയുടെ ഭാര്യ റസിയ, ബേക്കൽ കുന്നിൽ ഇല്യാസ് നഗറിൽ ബി റഹ്മത്ത് ബീവി, പള്ളിക്കര തെക്കേകുന്ന് ബപ്പിടി ഹൗസിൽ മുഹമ്മദ് കുഞ്ഞി, തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മർജാൻ ഹൗസിൽ എം ബഷീർ,പുല്ലൂർ കാട്ടുകുളങ്ങരയിലെ മണ്ണട്ട ഹൗസിൽ ദീപ എന്നിവർക്കെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തത്.