രാജപുരം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ പോലീസ് കേസെടുത്തു. പാണത്തൂർ ചെമ്പേരിയിലെ പി അബ്ദുല്ലയ്ക്കെതിരെയാണ് രാജപുരം എസ് ഐ പ്രദീപ്കുമാർ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ ചെമ്പേരി വെച്ചാണ് കുട്ടി ഓടിച്ച മഹീന്ദ്ര ബൊലേറോ പോലീസ് കസ്റ്റഡിയിൽ എടുത്തത്.