
കാഞ്ഞങ്ങാട്:സഹോദരങ്ങളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ ഹോക് പോലീസ് കേസെടുത്തു കാസർഗോഡ് നെല്ലിക്കുന്ന് കസബ ബീച്ചിലെ പപ്പുവിന്റെ മക്കളായ പി അഭിജിത്ത് 25 ശ്രീഹരി 24 എന്നിവരെ ആക്രമിച്ചതിന് രഞ്ജിത്ത് രജനീഷ് ദീപേഷ് പ്രതീഷ് കണ്ടാൽ അറിയുന്ന മറ്റ് നാലുപേർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കഴിഞ്ഞദിവസം അജാനൂർ കുറുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം വച്ചും തൊട്ടടുത്തുള്ള കെട്ടിടത്തിനത്ത് വച്ചും കല്ല്, സ്റ്റീൽ വള, നാണയം നിറച്ച ഡബ്ബ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നാണ് കേസ്