നിലേശ്വരം: വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്ത ഭർതൃമാതാവിനെ മരുമകൾ അടിച്ചുപരിക്കേൽപ്പിച്ചു. ചിറപ്പുറം പാലക്കാട്ടെ ആശാദീപത്തിൽ അമ്പാടികുഞ്ഞിയുടെ ഭാര്യ കെ ശ്യാമള (73)യെ ആണ് മകൻ ദീപക്കിന്റെ ഭാര്യ ബിന്ദു അടിച്ചുപരിക്കേൽപ്പിച്ചത്. സംഭവത്തിൽ ബിന്ദുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ശ്യാമളയുടെ വീട്ടിലേക്കുള്ള വഴി ജെസിബി ഉപയോഗിച്ച് കിളച്ച് മറിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് ബിന്ദു ശ്യാമളയെ അടിച്ചുപരിക്കേൽപ്പിച്ചത്.