
കാസർകോട്:പെട്രോൾ അടിക്കുന്നതിലെ മുൻക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ ദമ്പതികളെ പൊതുസമൂഹത്തിൽ വെച്ച് ചീത്തവിളിച്ച് അവഹേളിച്ചു എന്ന പരാതിയിൽ ബൈക്ക് യാത്രക്കാരനെതിരെ കാസർകോട് പോലീസ് കേസെടുത്തു.കൂ ഡ്‌ലു ആർഡി നഗറിലെ സാലി മസിൽ സിഎസ് അഷറഫിനെയും ഭാര്യ സറഫുന്നീസിയെയും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വച്ച് അപമാനിച്ചു എന്ന പരാതിയിൽ കെ.എൽ 14-3913 ബൈക്ക് യാത്രക്കാരനെതിരെയാണ് പോലീസ് കേസെടുത്തത്.