കാഞ്ഞങ്ങാട്: വാട്സ്ആപ്പ് ഗ്രൂപ്പിൽ അപവാദപ്രചരണം നടത്തി എന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കൊളവയലിലെ ഹമീദ് കമ്മട്ടിക്കാടത്ത്,ഹനാസ് കൊളവയൽ, റഫീഖ് മുല്ലക്കൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കനിവ് കൊളവയൽ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് പാലക്കി അബ്ദുൽ റഹ്മാനെതിരെ അപവാദം പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.