തൃക്കരിപ്പൂർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മത്സ്യ വില്പന സ്റ്റാൾ ആക്രമിക്കുകയും ലോറിയിൽ കൊണ്ടുവന്ന മത്സ്യം ഇറക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത 11 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു കണ്ണൂർ ചിറക്കൽ കാട്ടാമ്പള്ളി ഫാത്തിമാസിൽ പി മുഹമ്മദിൻറെ തൃക്കരിപ്പൂർ ബീരിച്ചേരിയിലുള്ള മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച വിപിപി ശുഹൈബ്, ഫായിസ്, സമീർ ,സക്കറിയ, സലീം, നവാസ്, ഇസ്മായിൽ, മുഹമ്മദ്, അഷറഫ്, അസീബ്, സഫിയുള്ള, സുഹൈർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അടച്ചു പൂട്ടിയ മീൻ വിൽപ്പന സ്റ്റാൾ വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഒരു സംഘം അക്രമം നടത്തിയത്. ഇതിനുമുമ്പും കടക്കുനേരെ അക്രമം ഉണ്ടായിരുന്നു തുറന്നാണ് മെഹമൂദ് ഹൈക്കോടതിയിൽ നിന്നുംസ്റ്റേ സമ്പാദിച്ചത്.