പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ്. മാടായി നീരൊഴുക്കും ചാലിലെ ആൽവിൻ മെറിഷ് ഫെർണാണ്ടസിന് (19) നേരെയായിരുന്നു റാഗിങ്ങ്. ഇന്നലെ ഉച്ചയ്ക്ക് കോളേജിലെ ഷോറൂമിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഫെർണാണ്ടസിനെ പതിനൊന്നോളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് അക്രമിച്ചത്. സംഭവത്തിൽ അവസാന വർഷ വിദ്യാർത്ഥികളായ അർജുൻ, ആദിഷ്, സൗരവ്, വിശാൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ആറു പേർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു . 11 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. രണ്ടാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസിലെത്തിയതായിരുന്നു ബോഡി ബിൽഡിങ്ങിൽ ദേശീയ തലത്തിൽ ജേതാവായആൽവിൻ മെറിഷ്. ശ്രദ്ധേയനായ കായികതാരത്തിന് നേരെയാണ് കോളേജ് കോമ്പൗണ്ടിലെ സ്റ്റോറൂമിൽ സീനിയർ വിദ്യാർത്ഥികളുടെ അക്രമം അരങ്ങേറിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.