കാസർകോട് ജനറൽ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലിന്റെ ഓട്ടോമാറ്റിക് ഡോർ അടിച്ചു തകർത്തു. ഇന്നലെ ഉച്ചയോടെയാണ് കർണാടക ഹാവേരിയിലെ ദേഷ് പാണ്ഡെ കുൽക്കർണിയിൽ കാവേരി ബാബു എന്ന ഗജേന്ദ്ര ബാബു അതിക്രമം നടത്തിയത്. ഡോർ തകർന്നതിൽ മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവത്തിൽ ഗജേന്ദ്ര ബാബുവിനെതിരെ കാസർകോട് പോലീസ് കേസെടുത്തു.