നീലേശ്വരം തോട്ടും പുറത്ത് വീട് ആക്രമിക്കുകയും മധ്യവയസ്ക്കനെയും സുഹൃത്തിനെയും പരിക്കേൽപ്പിക്കുകയും ചെയ്ത സഹോദരങ്ങൾക്കും സുഹൃത്തിനുമെതിരെ കേസ്. തോട്ടുമ്പുറത്തെ പച്ചങ്കൈ സുകുമാരന്റെ പരാതിയിൽ തോട്ടുമ്പുറത്തെ കൃഷ്ണന്റെ മക്കളായ പ്രിയേഷ്, കൃപേഷ്, സുഹൃത്ത് രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ പ്രതികൾ മൂന്നുപേരും തോട്ടുമ്പുറത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറുകയും ജനൽ ഗ്ലാസ് അടിച്ചുപൊട്ടിച്ച് രവീന്ദ്രനെ തള്ളി താഴേയിട്ട് പരിക്കേൽപ്പിച്ചെന്നും തടയാൻ ചെന്നപ്പോൾ തന്നെയും തള്ളി താഴെയിട്ട് കാലിൽ ചെത്ത് കല്ലിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന സുകുമാരന്റെ പരാതിയിലാണ് കേസ്.