പ്രായപൂർത്തിയാകാത്ത മകന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് ബൈക്കോടിക്കാൻ കൊടുത്ത മാതാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിൽ റിവർ വ്യൂവിൽ എം കെ അബ്ദുല്ലയുടെ ഭാര്യ ഫൗസിയക്കെതിരെയാണ് ചന്തേര എസ് ഐ എൻ വിപിൻ കേസെടുത്തത്. രാമവീല്യംഗേറ്റിനു സമീപം വാഹന പരിശോധനയ്ക്കിടയിൽ ഫൗസിയുടെ മകൻ ഓടിച്ച കെ എൽ 60 പി 17 79 നമ്പർ ബൈക്ക് പിടികൂടിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.