കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിമാരും ഉൾപ്പെടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ മയിച്ചയിലെ പടയണിയിൽ വിജിത (31)യുടെ പരാതിയിലാണ് ഭർത്താവ് വെങ്ങാട്ട് സനീഷിന്റെ അമ്മ വെങ്ങാട്ട് നാരായണി, പിതാവ് മാധവൻ, സഹോദരിമാരായ സീമ, തൃഷ്ണ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2012 മാർച്ച് അഞ്ചിനാണ് സനീഷും വിജിതയും തമ്മിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വച്ച് മതാചാര പ്രകാരം വിവാഹം കഴിച്ചത് വിവാഹത്തിനുശേഷം ഭർതൃ മാതാവും പിതാവും സഹോദരി മാരും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് വിജിതയുടെ പരാതി.