ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ കാളീശ്വരത്തെ വി.വി. വിജിത (29) യുടെ പരാതിയിൽ പയ്യന്നൂർ തെക്കെ മമ്പലത്തെ പി.വി.രഞ്ജിത്കുമാര്‍ (36) സഹോദരി രജിത എന്നിവര്‍ക്കെതിരെയാണ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്.